നീറ്റ് പ്രവേശനം: സാമ്പത്തിക സംവരണത്തിലെ മാനദണ്ഡം പുന:പരിശോധിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.
നിലവില്‍ എട്ടുലക്ഷം രൂപയാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് പരിധിയായി നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാനദണ്ഡം മാറ്റാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നാലാഴ്ച്ചകകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇ.ഡബ്ല്യു.എസ് വിഭാഗം നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം കമ്മിറ്റി തീരുമാനിക്കുന്നത് വരെ നീറ്റ് (പിജി) കൗണ്‍സലിംഗ് 4 ആഴ്ചത്തേക്ക് മാറ്റിവച്ചതായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."