നഗരത്തിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പുതിയ സംവിധാനം ആലോചനയില്‍ ബൈപ്പാസുകള്‍ ഉണരും; വളാഞ്ചേരി ശാന്തമാകും
വളാഞ്ചേരി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന വളാഞ്ചേരി നഗരത്തിലെ കുരുക്കു നീക്കാന്‍ പുതിയ സംവിധാനം ആലോചനയില്‍. വിവിധ ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളെ ടൗണില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ബൈപ്പാസുകള്‍ ഉപയോഗിച്ചു തിരിച്ചുവിടാനാണ് തീരുമാനം.
ഓണവും പെരുന്നാളും വരുന്നതോടെ വരുംദിനങ്ങളില്‍ നഗരത്തിലെ ഗതാഗതക്കുരുക്കു രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ ആഴ്ചതന്നെ ഇത്തരത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ ആലോചിക്കുന്നതായി വളാഞ്ചേരി എസ്.ഐ കെ.പി മിഥുന്‍ അറിയിച്ചു. ഇതനുസരിച്ചു പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു വരുന്ന പാട്ടാമ്പി-പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പൂക്കാട്ടിരി-വലിയകുന്ന് റോഡുവഴിയും തൃശൂര്‍-കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മൂടാല്‍-കഞ്ഞിപ്പുര വഴിയും തിരിച്ചുവിടും. ചരക്ക് വാഹനങ്ങളും ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ചെറുവണ്ടികളുമായിരിക്കും ഇത്തരത്തില്‍ പ്രധാനമായും വഴിതിരിച്ചുവിടുക. ബസുകളെ ഇതില്‍നിന്ന് ഒഴിവാക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ ഗതാഗത നിയന്ത്രണത്തില്‍ പൊലിസിനെ സഹായിക്കാന്‍ വ്യാപാരികളും നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു.
കോഴിക്കോട് റോഡില്‍ കാവുംപുറം വരെയും കുറ്റിപ്പുറം റോഡില്‍ പെരുമ്പറമ്പ് വരെയും പെരിന്തല്‍മണ്ണ റോഡില്‍ ബാവപ്പടി വരെയും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."