തുഷാറും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തിനെത്തി; യുവനേതാവിനെ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കി സി.പി.എം
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തില്‍ പങ്കെടുത്തതിനാല്‍ സിപിഎം ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന് ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്ററും ആലപ്പുഴ തണ്ണീര്‍മുക്കം ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുന് ഷായൊണ് സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്നും ഒഴിവാക്കിയത്.
കഴിഞ്ഞാഴ്ചയായിരുന്നു യുവനേതാവിന്റെ വിവാഹം. വിവാഹത്തില്‍ പാര്‍ട്ടിയോടിടഞ്ഞു പുറത്തുപോയവരും നടപടി നേരിട്ടവരും പങ്കെടുത്തതാണു പുറത്താക്കലിനു കാരണമെന്നാണ് വിവരം. ഇക്കാര്യം വ്യക്തമാക്കിയാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിവാഹത്തിന് തുഷാര്‍ വെള്ളാപ്പള്ളി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വിട്ട് ബിഡിജെഎസില്‍ ചേര്‍ന്ന് മത്സരിച്ച പി.എസ്.ജ്യോതിസ്, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫ് അംഗവും നിലവില്‍ മുഹമ്മ പഞ്ചായത്ത് അംഗവുമായ ലതീഷ് ബി ചന്ദ്രന് എന്നിവര്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ലതീഷ്. ഇവരെ മൂന്ന് പേരെയും വിവാഹത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം നടപടി.
പി.കൃഷ്ണപിളള സ്മാരകം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ആളാണ് ലതീഷ് ബി.ചന്ദ്രന്. ഈ വിഷയത്തില്‍ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും മിഥുന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."