കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച സംഭവം; പരാതി നല്‍കിയാല്‍ പൊലിസ് ഒത്തുതീര്‍പ്പാക്കലാണ് പതിവെന്ന് യുവതി
കോഴിക്കോട്: കോഴിക്കോട് അശോകപുരത്ത് ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലിസിന്റെ സമീപനത്തിനെതിരെ യുവതി. മുമ്പ് ഭര്‍ത്താവില്‍ നിന്നും മര്‍ദനമുണ്ടാകുമ്പോഴെല്ലാം പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും വിഷയം ഒത്തുതീര്‍പ്പാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും പരാതി.
നിരന്തരം ഭര്‍ത്താവ് അക്രമിക്കലുണ്ടെന്നും നിരവധി തവണ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ പരാതിനല്‍കിയതായും യുവതി പറയുന്നു. പരാതിയുമായി ചെന്നാല്‍ ഒത്തുതീര്‍പ്പാക്കുകയാണ് പൊലീസ് ചെയ്യുക. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ് മക്കളോടൊപ്പം ശ്യാമിലി താമസിക്കുന്നത്. ഇന്നലെ വൈകീട്ട് ശ്യാമിലിയെ ഭര്‍ത്താവ് നിധീഷ് കച്ചവട സ്ഥലത്തെത്തി ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.
അക്രമത്തില്‍ ശ്യാമിലിയുടെ മൂക്കിന് സാരമായി പരുക്കേറ്റിട്ടുണ്ട്. കൊല്ലുമെന്നും മുഖത്ത് ആസിഡൊഴിക്കുമെന്നും നിധീഷ് ഭീഷണിപ്പെടുത്തിയതായും ശ്യാമിലി പറഞ്ഞു. നിധീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നിധീഷ് ഒളിവിലെന്നാണ് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."