HOME
DETAILS
MAL
മോഫിയയുടെ ആത്മഹത്യ; ആരോപണ വിധേയനായ സി.ഐ സുധീറിനെ സംരക്ഷിച്ചത് സി.പി.എം: വി.ഡി സതീശന്
backup
November 27 2021 | 12:11 PM
ആലുവ: ആലുവയിലെ മോഫിയയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആരോപണ വിധേയനായ സി.ഐ സി എല്‍ സുധീറിനെ സംരക്ഷിച്ചത് സി.പി.എമ്മാണ്. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ് സിഐയ്ക്ക് സംരക്ഷണം ഒരുക്കിയത്.
ഒരു കോണ്‍ഗ്രസ് നേതാവ് പോലും മോഫിയയുടെ ഭര്‍ത്താവിന് വേണ്ടി വാദിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ലെന്നും വി.ഡി സതീശന് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ ഒരു കുട്ടി സഖാവെന്ന വിളിക്കുന്നയാള്‍ ഉണ്ടായിരുന്നതായി മോഫിയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഇയാള്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ പഞ്ചായത്ത് മെമ്പറായ ജയനാണെന്ന് സി.പി.എം ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയായ എ.പി ഉദയകുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വാദം നിഷേധിച്ച് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."