HOME
DETAILS
MAL
കാര്‍ഡിയോളജി ക്യാംപ് ആരംഭിച്ചു
backup
August 28 2016 | 22:08 PM
കോട്ടയ്ക്കല്‍: ആസ്റ്റര്‍ മിംസ് വിവിധ ആശുപത്രികളിലായി കാര്‍ഡിയാക് ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. ഇന്നലെ ആരംഭിച്ച ക്യാംപുകള്‍ ഒരുമാസം നീണ്ടുനില്‍ക്കും. ക്യാമ്പുകളില്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ ക്ലാസുകളെടുക്കുകയും സൗജന്യ കണ്സള്ട്ടേഷന് നടത്തുകയും ചെയ്യും.
വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലാണ് ആദ്യ ക്യാമ്പ് നടത്തുക. തുടര്‍ന്ന്, 18നു തിരൂര്‍ നഴ്സിംഗ് ഹോം, 25ന് പരപ്പനങ്ങാടി എകെജി ആശുപത്രി ഒക്ടോബര്‍ രണ്ടിന് പിഎംഎസ്എ മലപ്പുറം കോഓപ്പറേറ്റീവ് ആശുപത്രി എന്നിവിടങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. എല്ലാ കേന്ദ്രങ്ങളിലും കാര്‍ഡിയോളജിസ്റ്റിനെ സൗജന്യമായി നേരില്‍ കണ്ട് പരിശോധന നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കുമെന്നു ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍ സിഇഒ ഡോ. വി.പി. ജാസിര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."