HOME
DETAILS
MAL
സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു; വരന് ബ്ലോക്ക് ഡിവിഷന് അംഗം
backup
November 29 2021 | 07:11 AM
സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗം വര്‍ഗീസ് ബേബി ആണ് വരന്. ഒരേപാര്ട്ടിക്കാരാണ് ഇരുവരും.
എന്നാല്‍ പ്രണയവിവാഹമല്ലെന്ന് രേഷ്മ പറഞ്ഞു.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. ബേബി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന് അംഗവും. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നെന്ന് രേഷ്മ പറഞ്ഞു. ഇന്നലെയായിരുന്നു നിശ്ചയം. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹചടങ്ങുകള്‍.
സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ് രേഷ്മ. വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് രണ്ടുപേരും കന്നിയങ്കം ജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."