HOME
DETAILS
MAL
മോന്സണ് കേസ്: കോടതിയുടെ ഇടപെടല്‍ പരിധി വിടുന്നുവെന്ന് സര്‍ക്കാര്‍
backup
November 29 2021 | 07:11 AM
കൊച്ചി: മോന്സണ് കേസില്‍ കോടതിയുടെ ഇടപെടല്‍ പരിധി വിടുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം.
പൊലിസ് അന്വേഷണം കാര്യക്ഷമമാണ്. എന്നാല്‍ കോടതി ഇടപെടല്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മോന്സണ് കേസില്‍ ഹൈക്കോടതിയുടെ ഭാഗത്ത് സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും വിശദീകരണം നല്‍കണമെന്ന് കോടതി പൊലിസിനോട് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."