ഇഖാമയും റീ എൻട്രിയും നീട്ടി നൽകൽ; നാട്ടിലുള്ള ഇന്ത്യക്കാർക്കും ലഭ്യമാകും
റിയാദ്: ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ ഇത്തവണത്തെ ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭ്യമാകുമോയെന്ന സംശയത്തിലായിരുന്നു പ്രവാസികൾ. ജവാസാത്തിന്റെ അറിയിപ്പോടെ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.
ഇന്ത്യയെ കൂടാതെ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സഊദിയിലെത്താന്‍ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും വീണ്ടും നീട്ടി നൽകാൻ കഴിഞ്ഞ ദിവസമാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. ജനുവരി 31 വരെയാണ് ഇത്തവണ നീട്ടി നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."