മാഡ്രിഡില്‍ ഇന്ന് ബ്രസീല്‍ - സ്‌പെയിന്‍ പോരാട്ടം
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ശക്തികളായ ബ്രസീലും യൂറോപ്യന്‍ കരുത്തുമായി സ്പെയിനും സൗഹൃദ മത്സരത്തിനായി പോരിനിറങ്ങുന്നു. മത്സരത്തിന്റെ പേരില്‍ സൗഹൃദമുണ്ടെങ്കിലും വീറുറ്റ പോരാട്ടത്തിനാകും ഇന്ന് സാന്റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിക്കുക. ഇന്ന് രാത്രി രണ്ടു മണിക്കാണ് മത്സരത്തിന് കിക്കോഫ്. രണ്ട് ദിവസം മുന്‍പ് വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചാണ് ബ്രസീല്‍ എത്തുന്നത്.
ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ 80ാം മിനുട്ടില്‍ യുവതാരം എന്‍ട്രിക്കായിരുന്നു ബ്രസീലിനായി വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ന് സ്പെയിനിനെ മുട്ടുകുത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ടീം. അതേസമയം 23ന് നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് സ്പെയിന്‍ എത്തുന്നത്.
മികച്ച താരനിരയുണ്ടായിരുന്നിട്ടും ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ സ്പെയിന്‍ ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നു. സ്വന്തം നാട്ടുകാരുടെ പിന്തുണകൂടി ആകുമ്പോള്‍ ജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാളക്കൂറ്റന്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."