പെരിയ ഇരട്ടക്കൊലപാതകം: അഞ്ച് സി.പി.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു
കാസര്‍ക്കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. കേസില്‍ അഞ്ചു മുതിര്‍ന്ന ജില്ലാ സി.പി.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു.ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, രാജു എന്നിവരാണ് അറസ്റ്റിലായവര്‍. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും.
2019 ഫെബ്രുവരി 17നാണ് ഇരട്ട കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ക്രിപേഷും ശരത്ത് ലാലും ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും റോഡിൽ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശത്തെ സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. 14 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ആദ്യം സംസ്ഥാന ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.
പ്രാദേശിക പ്രശ്നങ്ങൾ മാത്രമല്ല, സിപിഎമ്മിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരുടെയും ബന്ധുക്കൾ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."