HOME
DETAILS
MAL
മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമവിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്രം ലോക്സഭയിൽ
backup
December 03 2021 | 06:12 AM
ന്യൂഡൽഹി
രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. മത ന്യൂനപക്ഷങ്ങൾക്കെതിരേ വർധിച്ചുവരുന്ന അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന ടി.എൻ പ്രതാപന്റെ ചോദ്യത്തിന് അത്തരം കണക്കുകൾ സംസ്ഥാന സർക്കാരുകളാണ് സൂക്ഷിക്കുന്നതെന്നും കേന്ദ്രസർക്കാർ ഈ കണക്കുകൾ ശേഖരിച്ചിട്ടില്ലെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. സാമുദായിക ലഹളകൾ പോലെയുള്ള അക്രമ സംഭവങ്ങൾ തടയാനായി കേന്ദ്ര സർക്കാർ സാമുദായിക സൗഹാർദ്ദ മാർഗ നിർദ്ദേശങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."