തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രതിഷേധം
കണ്ണൂര്‍: തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രകടനം. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹമുണ്ട്. ഉടന്‍ പിരിഞ്ഞ് പോകണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകള്‍ കൂട്ടം കൂടുന്നതിനും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇന്ന് മുതല്‍ ഡിസംബര്‍ ആറാം തിയതി വരെയാണ് നിരോധനാജ്ഞ.
കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി ആര്‍എസ്എസ് നടത്തിയ പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഡിവൈഎഫ്ഐ, യൂത്ത്ലീഗ്, കോണ്‍ഗ്രസ്, എസ്ഡിപിഐ സംഘടനകള്‍ ആര്‍എസ്എസ് വിരുദ്ധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങള്‍ക്കെതിരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."