സംസ്ഥാനപാതയില്‍ അപകട ഭീഷണി ഒഴിവാക്കാന്‍ നടപടിയായില്ല
കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ കുറ്റ്യാടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടില്ല. വട്ടോളി നാഷനല്‍ സ്‌കൂളിലെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ വാഹനമിടിച്ചു മരിച്ചു ദിവസങ്ങള്‍ പിന്നിട്ടെങ്കിലും വേണ്ട ജാഗ്രതാ പ്രവര്‍ത്തനങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും പരാതിയുണ്ട്.
സ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ റോഡ് വീതികൂട്ടി കൈവരിയും നടപ്പാതയും നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. തുടര്‍നടപടികള്‍ കൈക്കൊള്ളാത്തതു രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ റോഡിനെ എയര്‍പോര്‍ട്ട് റോഡായി ഉയര്‍ത്തിയ ശേഷം നിരവധി അപകടങ്ങളുണ്ടാകുകയും പതിമൂന്നിലധികം പേര്‍ മരിക്കുകയും ചെയ്തിട്ടും, വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പരിഹാരമായിട്ടില്ല.
അതേസമയം, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഡിവൈഡറുകള്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. അമ്പലക്കുളങ്ങര, നരിപ്പറ്റ റോഡ്, ചേലക്കാട്, വട്ടോളി, പയന്തോങ്ങ്, നരിക്കൂട്ടുംചാല്‍ എന്നിവിടങ്ങളിലെല്ലാം റോഡിന്റെ വീതി നന്നേ കുറവാണ്. സംസ്ഥാനപാതയോരത്തു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും ഉടന്‍ നടപ്പാത നിര്‍മാണം നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."