സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച: അടുത്തയാഴ്ച വീണ്ടും യോഗം
ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരുമെന്ന് കിസാന്‍ മോര്‍ച്ച. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കര്‍ശക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.
. താങ്ങുവില സമിതിയിലേക്ക് അഞ്ചുപേരെ നിര്‍ദേശിച്ചു. യുദ്ധവീര്‍ സിങ്ങ്, (ബികെയു), ഗുര് നാം ചടുനി (ബി കെ യു), അശോക് ധവാലെ (എ ഐ കെ എസ്) ,ബല്‍വീര്‍ സിങ്ങ് രജേവാള്‍,ശിവകുമാര്‍ കക്കാജി എന്നിവരാണ് സമിതിയിലുള്ളത്. പഞ്ചാബ് മോഡലില്‍ എല്ലാ സംസ്ഥാനങ്ങളും കര്‍ഷകര്‍ക്ക് നേരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ധനസഹായം ഉറപ്പുവരുത്തണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ സമരങ്ങള്‍ അവസാനിപ്പിക്കുകയുള്ളൂ എന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."