ഇന്തോനേഷ്യയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം പതിമൂന്നായി
ലുമാന്‍ജാങ്: ഇന്തോനേഷ്യയിലെ സെമെരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം പതിമൂന്നായി. രാത്രി മുഴുവന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ 10 പേരെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഇന്തോനേഷ്യയുടെ ദുരന്ത ലഘൂകരണ ഏജന്‍സി (ബിഎന്‍പിബി) വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും കിഴക്കന്‍ ജാവ പ്രവിശ്യയിലെ സെമെരുവിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് 902 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു.
കുറഹ് കോബോകന്‍ ഗ്രാമത്തിലെ ഒരു നദിക്കരയില്‍ ഏഴ് നിവാസികള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ നടത്തിവരികയാണ്.
ഇന്തോനേഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതം ശനിയാഴ്ചയാണ് പൊട്ടിത്തെറിച്ചത്. കിഴക്കന്‍ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലെ നിരവധി ഗ്രാമങ്ങള്‍ ചാരത്താല്‍ മൂടപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണ് അഗ്‌നിപര്‍വ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. 2017-ലും 2019-ലും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."