HOME
DETAILS

അവധി ദിനത്തിലും ജോലിക്കെത്തി; കെട്ടിട നിര്‍മാണത്തിലെ അപാകതമൂലം നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെ

  
backup
December 06 2021 | 13:12 PM

kutyadi-buildig-dameged545645648745464

കുറ്റ്യാടി: ഒഴിവു ദിനമായിട്ടും ജോലിയെടുക്കാനെത്തിയത് കൊണ്ട് തൊഴിലാളികള്‍ക്ക് നഷ്ടമായത് തങ്ങളുടെ ഉറ്റ സുഹൃത്തിനെ. മറ്റൊരു സ്ഥലത്തെ ജോലിതുടങ്ങാന്‍ വേണ്ടിയാണ് ഒരു ദിവസത്തെ ജോലി മാത്രം ബാക്കിയുള്ളത് പൂര്‍ത്തിയാക്കാനായി സുഹൃത്തുക്കളായ വേളം തീക്കുനിയിലെ നെല്ലിയുള്ളപറമ്പില്‍ ജിതിന്‍, തരിപ്പയില്‍ അജീഷ്, മടോംമരുതുള്ളതില്‍ വിഷ്ണു, അനന്തോത്ത് ബിജീഷ് എന്നിവര്‍ ഞായറാഴ്ച്ച ദിവസം കാക്കുനി മങ്ങാട്ടുമലയില്‍ കരീമിന്റെ വീട്ടിലെത്തിയത്.

എന്നാല്‍ തേപ്പ് ജോലിക്കാവശ്യമായ തയാറെടുപ്പ് പൂര്‍ണമായി നടത്തി ജോലി ആരംഭിക്കുന്നതിനിടെയാണ് വിധി മാറ്റിയെഴുതിയത്. വേണ്ടത്ര കാര്യക്ഷമതയില്ലാതെ നിര്‍മിച്ച കോണ്‍ഗ്രീറ്റ് സണ്‍ഷെഡ് പൊടുന്നനെ തകര്‍ന്നു വീണു. സണ്‍ഷെഡ് തകര്‍ന്ന് തൊഴിലാളികള്‍ സ്ലാബിനടിയില്‍പെട്ട ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ശബ്ദം ഉണ്ടാക്കിയതോടെ അയല്‍വാസിയായ മലയില്‍ പീടിക മഹ്മൂദാണ് ആദ്യമെത്തിയത്.

രംഗം കണ്ട് ഒരു നിമിഷം പകച്ചെങ്കിലും ധൈര്യം സംഭരിച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സമീപത്തെ കുഴിച്ചാലില്‍ രാജീവന്റെ വീട്ടില്‍ സല്‍ക്കാരെത്തിയവരും ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ പരിസരവാസികളുമെത്തി സ്ലാബിനടിയില്‍പെട്ട ജിതിനെ പുറത്തെടുത്തു. അപ്പോഴേക്കും നാദാപുരം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ശക്തമാക്കി. ജിതിനെ ഉടനെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജിതിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നലെ മറ്റുള്ളവരേയും ജില്ലാ ആശുപത്രിയിലെത്തിച്ചു.

അജീഷ്, വിഷ്ണു, ബിജീഷ് എന്നിവരുടെ പരുക്കുകള്‍ ഗുരുതരമല്ല. വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ ജിതിന്റെ മൃതദേഹം തീക്കുനിയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ജിതിനെ അവസാനമായൊന്നു കാണാന്‍ നിരവധി പേരെത്തി. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളികള്‍ ഉല്‍പ്പെടെ നൂറു കണക്കിനാളുകളെത്തി അന്തിമോപചാരമര്‍പ്പിച്ചു. വിവരമറിഞ്ഞ് കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍, വൈസ് പ്രസിഡന്റ് കെ.സി ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറി മഠത്തില്‍ ശ്രീധരന്‍, ടി.വി മനോജ എന്നിവര്‍ ആശുപത്രിയിലെത്തി. കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിയായ കണ്ണന്റെയും ചന്ദ്രിയുടെ മകനായ ജിതിന്റെ ആക്‌സ്മിക മരണത്തോടെ കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്.


അതേ സമയം തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകട കാരണം നിര്‍മാണത്തിലെ അപാകത മൂലമെന്നാണ് വിലയിരുത്തല്‍. എട്ടു വര്‍ഷം പഴക്കമുള്ള വീട്ടില്‍ ഒന്നര മാസം മുമ്പ് നിര്‍മിച്ച അടുക്കളയുടെ മുന്‍ഭാഗത്ത് നിര്‍മിച്ച സണ്‍ഷെഡാണ് പൊടുന്നനെ തകര്‍ന്നു വീണത്. നിലവിലുള്ള രണ്ട് ഇഞ്ച് കനമുള്ള സ്ലാബിനെ അപേക്ഷിച്ച് അശാസ്ത്രീയമായി അഞ്ച് ഇഞ്ച് കനത്തിലാണ് പുതിയ സ്ലാബ് നിര്‍മിച്ചത്. അതിനാല്‍ വേണ്ടത്ര കാര്യക്ഷമത ഇല്ലാതെ നിര്‍മിച്ചതും അപകടത്തിന്റെ ആക്കം കൂട്ടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago