ജനതാദള്‍ (എസ് ) മാര്‍ച്ചും ധര്‍ണയും നാളെ
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ദലിത് പീഡനത്തിനെതിരേയും മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിനും വിലക്കയറ്റത്തിനുമെതിരേയും ജനതാദള്‍ (എസ് ) നാളെ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അറിയിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എ. നീലലോഹിതദാസ് നാടാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ട് പാര്‍ട്ടി നിയമസഭാ കക്ഷിനേതാവ് സി.കെ നാണു എം.എല്‍.എയും എറണാകുളത്ത് സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസും പാലക്കാട് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയും തൃശ്ശൂരില്‍ മുന്‍മന്ത്രി ജോസ് തെറ്റയിലും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ പ്രൊഫ. ബി. ജയലക്ഷ്മിയും പത്തനംതിട്ടയില്‍ പി.എം ജോയിയും വയനാട്ടില്‍ വി. രാജേഷ് പ്രേമും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."