അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അട്ടിമറിയെന്ന് ആരോപണം
നാദാപുരം: വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം വധക്കേസിലെ അന്വേഷണത്തലവന്‍ എ.എസ്.പി കറുപ്പസ്വാമിയെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സി.പിഎം നേതൃത്വത്തിന് എ എസ്.പിയോടുള്ള അതൃപ്തിയാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നാണ് സൂചന. എ.എസ്.പിയായി ചാര്‍ജ് എടുത്ത് ഒരു വര്‍ഷം തികയാറായെങ്കിലും ഇതിനിടയില്‍ അദ്ദേഹം കൈക്കൊണ്ട പല നടപടികളിലും സി.പി.എമ്മിന് എതിര്‍പ്പുണ്ടായിരുന്നു.
ഇതിനിടയില്‍ അസ്‌ലം വധവുമായി ബന്ധപ്പെട്ട് എ.എസ്.പി സ്വീകരിച്ച സ്വതന്ത്ര നിലപാട് സി.പി.എമ്മിനെ കൂടുതല്‍ ചൊടിപ്പിച്ചു. വിവാദ പ്രസംഗം നടത്തിയ ഏരിയാ സെക്രട്ടറി പി.പി ചാത്തുവിന്റെ വളയത്തെ വീട്ടില്‍ പരിശോധന നടത്തി കേസെടുത്തത് ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഇതോടെയാണ് ഇയാളെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം സി.പി.എം ആരംഭിച്ചത്. ഇതിനായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചതായി പ്രഖ്യാപനം വന്നിരുന്നു. നിഷ്പക്ഷ അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നാണ് ഇദ്ദേഹം തുടക്കം മുതലേ സ്വീകരിച്ച നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."