HOME
DETAILS

'ബിപിന്‍ റാവത്ത്' കണിശക്കാരന്‍, ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യന്‍; ഇനി ജ്വലിക്കുന്ന ഓര്‍മ

  
backup
December 08 2021 | 14:12 PM

delhi-koonoor-death-helicopter-accident3266514645456564454165645456

ഡല്‍ഹി: ഊട്ടിയിലെ കൂനൂരില്‍ ഇന്ന് ഉച്ചയോടെ കത്തിയമര്‍ന്നുവീണ സൈനികവാഹനത്തില്‍ മരണത്തിലേക്ക് വഴുതി വീണത് 14 പേരുള്ള സംഘത്തില്‍ നിന്ന് 13 പേര്‍. അതില്‍ ഇന്ത്യന്‍ സേനയുടെ കരുത്തനായ നായകനെ നഷ്ടമാവുകയും ചെയ്തു. അപകടത്തില്‍ രക്ഷപ്പെട്ടത് ധീരതക്ക് ശൗര്യചക്രം നേടിയ ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം. ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ മറ്റ് 12 പേര്‍ കൂടി മരിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ മൂന്നു സേനകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും അഭിമാനത്തോടെ ഓര്‍മിക്കും. ആദ്യ സംയുക്ത സേനാമേധാവിയെയാണ് ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനുമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. കൃത്യമായ ദിശാബോധമുള്ള മേധാവി.

പ്രതിരോധസേനകളുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റത്തിനു വഴിവച്ച തിയറ്റര്‍ കമാന്‍ഡ് രൂപവല്‍ക്കരണം ബിപിന്‍ റാവത്തിന്റേതായിരുന്നു. കര, നാവിക, വ്യോമസേനകള്‍ സ്വന്തം കമാന്‍ഡുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന രീതിക്കുപകരം മൂന്ന് സേനകളിലെയും ആയുധ, ആള്‍ ബലങ്ങള്‍ ഏകോപിപ്പിച്ചുള്ള സംയുക്ത കമാന്‍ഡ് ആണ് തിയറ്റര്‍ കമാന്‍ഡ്.

2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ ആദ്യ സുംയുകതസേനാ മേധാവിയായി ചുമതലയേറ്റത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. 2017 ജനുവരി ഒന്നിന് കരസേനാമേധാവിയായി. രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത് വിവാദമായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായ്ക്കും ദല്‍ബീര്‍ സിങ് സുഹാഗിനുശേഷം ഗൂര്‍ഖ റെജിമെന്റില്‍നിന്ന് കരസേനയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായിരുന്നു ബിപിന്‍ റാവത്ത്.

1958 മാര്‍ച്ച് 16ന് ഉത്തരാഖണ്ഡിലായിരുന്നു ജനനം. സൈനിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ ലക്ഷ്മണ്‍ സിങ് റാവത്ത് കരസേനയില്‍ ലഫ്റ്ററനന്റ് ജനറലായിരുന്നു.ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായിരുന്നു സ്‌കൂള്‍ പഠനം. പിന്നീട് പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിറ്ററി അക്കാദമി ഡെറാഡൂണ്‍ എന്നിവിടങ്ങളിലായിരുന്നു തുടര്‍ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  21 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  21 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  21 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  21 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  21 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  21 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  21 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago