ബിപിന്‍ റാവത്തിനും സൈനികര്‍ക്കും ആദരമര്‍പ്പിച്ച് രാജ്യം; 13 ഭൗതിക ശരീരങ്ങളും ഡല്‍ഹിയിലെത്തിച്ചു
ന്യൂഡല്‍ഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേതുള്‍പ്പടെ 13 പേരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്.
ധീരസൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉടനെ എത്തിച്ചേരും. 8.55 നാണ് പ്രധാനമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. നിലവില്‍ നിശ്ചയിച്ച പ്രകാരം 8. 50ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അന്ത്യാഞ്ജലി അര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാഷ്ട്രപതിയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കിക്കാനെത്തും. രാജ്യത്തിന്റെ മൂന്ന് സൈനിക തലവന്‍മാരും ധീര ജവാന്‍മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തും. ഇതോടൊപ്പം ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്.
https://twitter.com/ANI/status/1468949030617026562
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."