ബിപിന്‍ റാവത്തിനും മധുലിക റാവത്തിനും ആദരാഞ്ജലി അര്‍പ്പിച്ച് മക്കള്‍
ന്യൂഡല്‍ഹി: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും മധുലിക റാവത്തിനും ആദരാഞ്ജലി അര്‍പ്പിച്ച് മക്കള്‍ കീര്‍ത്തികയും തരിണിയും. മുത്തശ്ശനും മുത്തശ്ശിക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പേരമകനും എത്തിയിരുന്നു. അങ്ങേഅറ്റം വികാരഭരിതമായിരുന്നു കുഞ്ഞു മകന്‍ പൂക്കള്‍ അര്‍പ്പിക്കുന്ന കാഴ്ച.
ഇന്ന് വൈകീട്ടാണ് ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹി കന്റോണ്‍മെന്റിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ബിപിന്‍ റാവത്തിന്റേതുള്‍പ്പടെ 13 പേരുടേയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
രാവിലെ ഒന്‍പത് മണിയോടെ സൈനിക ആശുപത്രിയില്‍ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹമെത്തിച്ചു. 11 മണി മുതല്‍ പൊതുജനങ്ങളും 12.30 മുതല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹപ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു.
ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ശ്രീലങ്ക ഉള്‍പ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
ബ്രിഗേഡിയര്‍ എല്‍ എസ് ലിഡറിന്റെ സംസ്‌കാരവും ഡല്‍ഹി കാന്റില്‍ നടക്കും. അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപ് ഉള്‍പ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.
Delhi: Daughters of #CDSGeneralBipinRawat and Madhulika Rawat - Kritika and Tarini - pay their last respects to their parents. pic.twitter.com/7ReSQcYTx7
— ANI (@ANI) December 10, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."