തന്നെ മുന്‍നിര്‍ത്തി നിയമനങ്ങള്‍ നടത്തേണ്ട; ചാന്‍സലര്‍ പദവി ഒഴിയും; സര്‍വകലാശാല വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍
ന്യൂഡല്‍ഹി: സര്‍വകലാശാല വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. തന്നെ മുന്‍നിര്‍ത്തി അനധികൃത നിയമനങ്ങള്‍ നടത്തേണ്ട. സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്നതിന് കൂട്ട് നില്‍ക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലര്‍ പദവി ഗവര്‍ണര്‍ വഹിക്കേണ്ട ഭരണഘടനാ പദവിയല്ല. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പദവിയാണ്, അത് തിരിച്ചെടുക്കാനാണ് പറഞ്ഞത്. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ല എന്ന പരിപൂര്‍ണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ എന്നത് പേരിന് മാത്രമാണുള്ളതെങ്കില്‍ തന്റെ സമയം നഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ല. സംഭാഷണങ്ങള്‍ കൊണ്ടൊന്നും കാര്യമില്ല, രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.
സര്‍ക്കാര്‍ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."