'അധികാരത്തിലിരിക്കുന്നത് ഹിന്ദുത്വവാദികള്‍ ഹിന്ദുക്കളല്ല; ഹിന്ദുവും ഹിന്ദുത്വ വാദിയും ഒന്നല്ല'- രാഹുല്‍ ഗാന്ധി
ജയ്പൂര്‍: രാജസ്ഥാനില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വവാദികളാണെന്നും ഹിന്ദുക്കളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും താന്‍ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നും കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റത്തിനെതിരെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നടത്തിയ മഹാറാലിയാണ് പരാമര്‍ശം. ''മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ' എന്നാണ്. എന്നാല്‍ ഹിന്ദുത്വ വാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സില്‍ മൂന്നു വെടിയുണ്ടകള്‍ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, സത്താഗ്രഹ് അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും.'' രാഹുല്‍ പറഞ്ഞു.
''ഹിന്ദുത്വവാദിക്ക് സത്യം വേണ്ടേവേണ്ട. അവര്‍ക്ക് അധികാരം മതി. അതിന്‌വേണ്ടി ആക്രമിക്കും കൊല്ലും. എന്തും പറയും. അവര്‍ക്ക് പലരെയും പേടിയാണ്. അതില്‍ നിന്ന് വെറുപ്പുണ്ടാകുന്നു. ദേഷ്യമുണ്ടാകുന്നു. ഹിന്ദുവിന്റെ മനസ്സില്‍ സ്‌നേഹവും സഹിഷ്ണുതയുമുണ്ടാകുന്നു'' രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദു നേര്‍ക്കുനേര്‍ പോരാടും. ഹിന്ദുത്വവാദി പിന്നില്‍ നിന്നടിക്കും. മാപ്പു പറയും. ഈ ദേശം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദിയുടെതല്ല. അതിനാല്‍ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളുടെ രാജ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സംവിധാനങ്ങളെല്ലാം ഒരു സംഘടനയുടെ കയ്യിലാണെന്നും രാഹുല്‍ പറഞ്ഞു.
#WATCH | "Who is Hindu? The one who embraces everybody, fears nobody, and respects every religion," says Congress leader Rahul Gandhi at the party's rally against inflation in Jaipur, Rajasthan pic.twitter.com/OnKjsQOoRJ
— ANI (@ANI) December 12, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."