HOME
DETAILS

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഫണ്ട് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നു നടപ്പു സാമ്പത്തിക വർഷത്തിൽ ആകെ ചെലവാക്കിയത് 39 ശതമാനം തുക മാത്രമെന്ന് കണക്കുകൾ

  
backup
December 16 2021 | 05:12 AM

54634563


പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്


ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പു സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ തുകയിൽ പകുതി പോലും ചെലവാക്കിയിട്ടില്ലെന്ന് കണക്കുകൾ. നടപ്പു സാമ്പത്തിക വർഷത്തിൽ (2021-22) ഡിസംബർ ഒൻപതു വരെയുള്ള കണക്കുകൾ പ്രകാരം വകയിരുത്തിയ തുകയുടെ ആകെ 39.74 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്നാണ് സർക്കാർ വെബ്‌സൈറ്റായ പ്ലാൻസ്‌പേസിൽ പറയുന്നത്.


വിവിധ സ്‌കോളർഷിപ്പുകൾ, ഭവന നിർമാണം, ന്യൂനപക്ഷ വികസനത്തിനായുള്ള മറ്റു ഫണ്ടുകളും പൂർണമായും ചെലവഴിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ കണക്കുകളിൽ പറയുന്നത്. കഴിഞ്ഞ ബജറ്റിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള 12 പദ്ധതികൾക്കായി ആകെ വകയികരുത്തിയത് 29.66 കോടി രൂപയാണ്. എന്നാൽ 11.78 കോടി മാത്രമാണ് ചെലവാക്കിയത്. സി.എ, ഐ.സി.ഡബ്ല്യു.എ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പ് തുകയ്ക്കായി വകയിരുത്തിയ 45 ലക്ഷം രൂപയിൽ ഒറ്റ തുക പോലും അപേക്ഷകരുണ്ടായിട്ടും അനുവദിച്ചിട്ടില്ലെന്നും കണക്കുകളിൽ പറയുന്നു. ഇതിനു പുറമെ കഴിവു തെളിയിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിന് വകയിരുത്തിയ നാലു കോടിയിലധികം രൂപയും അപേക്ഷകരുണ്ടായിട്ടു പോലും ചെലവഴിക്കാതെ കിടക്കുകയാണ്. ന്യൂനപക്ഷ വിഭാഗത്തിലെ നഴ്‌സിങ് വിദ്യാർഥികളുടെ സ്‌കോളർഷിപ്പിനായി 50 ലക്ഷം രൂപ, മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് വകയിരുത്തിയ 60 ലക്ഷം, പ്രീമാരിറ്റൽ കൗൺസിലിനായുള്ള 90 ലക്ഷം തുടങ്ങിയ വിവിധ പദ്ധതികൾക്കായി വകയിരുത്തിയ ഫണ്ടും ഇതുവരെയും ചെലവഴിക്കാതെ കിടക്കുകയാണ്.
കരിയർ ഗൈഡൻസ് പരിപാടികൾക്കായി വകയിരുത്തിയ 1 കോടി 20 ലക്ഷം രൂപയും ചെലവഴിക്കാതെ കിടക്കുന്നവയിൽ ഉൾപ്പെടും. ബി.പി.എൽ വിദ്യാർഥികൾക്കായുള്ള നൈപുണ്യ പരിശീലനത്തിന്റെ രണ്ടു കോടിയിലധികം രൂപയും ചെലവഴിച്ചിട്ടില്ല. ഭവന നിർമാണത്തിനായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ഇതിൽ ആകെ 21 ലക്ഷം മാത്രമാണ് ചെലവാക്കിയത്.


അതേസമയം കൊവിഡ് കാരണം പല പദ്ധതികളും പാതിവഴിയിൽ മുടങ്ങിയതാണ് ഫണ്ട് പൂർണമായും ചെലവഴിക്കാൻ സാധിക്കാതെ പോയതെന്നാണ് വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
കോളജുകൾ, സ്‌കൂളുകൾ എന്നിവ അടച്ചിട്ടതിനാൽ വിദ്യാർഥികളുടെ ഹോസ്റ്റൽ ഫീസടക്കമുള്ള സ്‌കോളർഷിപ്പുകളുടെ ഫണ്ടും പൂർണമായി ചെലവഴിക്കാൻ സാധിച്ചിട്ടില്ല. പ്രീമാരിറ്റൽ, കരിയർ ഗൈഡൻസ് ക്ലാസുകളും കൊവിഡ് കാരണം ഓൺലൈനായാണ് സംഘടിപ്പിച്ചതെന്നും ഭവന നിർമാണ പദ്ധതികളിൽ പലതും ഇപ്പോഴും തുടരുന്നതിനാലാണ് ഈ ഫണ്ടുകൾ പൂർണമായും ചെലവഴിക്കാൻ സാധിക്കാതെ പോയതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ തുക പകുതി പോലും ചെലവഴിക്കാതെ പോയതിനെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്. മുൻ വർഷങ്ങളിലും വകുപ്പ് വിവിധ കാരണങ്ങൾ നിരത്തി ബജറ്റിൽ വകയിരുത്തിയ കോടികൾ ചെലവഴിച്ചിരുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago