അമേത്തിയിൽ രാഹുലിൻ്റെ റാലിയിൽ വൻ ജനപങ്കാളിത്തം
അമേത്തി
2019 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രണ്ടാം തവണയാണ് രാഹുൽ അമേത്തിയിലെത്തുന്നത്. അമേത്തിയിലെ എല്ലാ വഴികളും അന്നത്തെപോലെയുണ്ടെന്നും സർക്കാരിനെതിരേയുള്ള ജനരോഷം അവരുടെ കണ്ണുകളിൽ കാണാമെന്നും രാഹുൽ പറഞ്ഞു.
അമേത്തിയിലെ മുൻ എം.പിയാണ് രാഹുൽ. രാഹുലിനൊപ്പം ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തി. നാം അനീതിക്കെതിരേ ഒറ്റക്കെട്ടാണെന്നും 2004 ൽ രാഷ്ട്രീയത്തിലെത്തിയപ്പോൾ താൻ അമേത്തിയെയാണ് ആദ്യം തെരഞ്ഞെടുത്തതെന്നും അമേത്തിയാണ് തന്നെ രാഷ്ട്രീയം പഠിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണവീഴ്ചയാണ് കോൺഗ്രസ് റാലിയിൽ ഉയർത്തിക്കാട്ടുന്നത്. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം, കർഷകരുടെ കൂട്ടക്കുരുതി തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് നേതാക്കൾ റാലിയിൽ ഉന്നയിച്ചു. ബി.ജെ.പിയുടെ കപട ഹൈന്ദവ സ്‌നേഹവും ഉത്തർപ്രദേശിലുടനീളം കോൺഗ്രസ് പ്രചാരണത്തിൽ തുറന്നു കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."