രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകള്‍; തലയോട്ടി തകര്‍ന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
ആലപ്പുഴ: ബി.ജെ.പി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരീരത്തില്‍ 20 വെട്ടേറ്റു.തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയിലാണ്. വലതുതുടയില്‍ അഞ്ച് മുറിവുകളും ഇടതുതുടയില്‍ രണ്ട് മുറിവുകളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ന് പുലര്‍ച്ചയോടെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."