'സാകിർ നായിക്കിൻ്റെ സംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കണം' കേന്ദ്രത്തോട് യു.എ.പി.എ ട്രിബ്യൂണൽ
ന്യൂഡൽഹി
ഇസ് ലാമിക പ്രഭാഷകനായ സാകിർ നായിക്കിൻ്റെ സംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോട് യു.എ.പി.എ ട്രിബ്യൂണൽ ആവശ്യപ്പെട്ടു.
സാകിർ നായികിൻ്റെ ഇസ് ലാമിക് റിസർച്ച് ഫൗണ്ടേഷൻ അഞ്ച് വർഷത്തേക്ക് കൂടി നിരോധിച്ചതിന് പിന്നാലെയാണ് വിഷയം യു.എ.പി.എ ട്രിബ്യൂണൽ ഹിയറിങ്ങിനായി എടുത്തത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്.
വാദം കേട്ട ശേഷം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ സാകിർ നായികിൻ്റെ ഇസ് ലാമിക് റിസർച്ച് ഫൗണ്ടേഷന് നോട്ടിസയച്ചു. ഇസ് ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തേണ്ട ചുമതല നിലവിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അടങ്ങുന്ന യു.എ.പി.എ ട്രിബ്യൂണലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. തുടർന്നാണ് സംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് യു.എ.പി.എ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."