നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക; പ്രതിഷേധം കനക്കുന്നു, ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍
ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് കര്‍ണാടക. ബില്ലില്‍ നാളെയും ചര്‍ച്ച തുടരും.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മുന്നോട്ടുതന്നെയാണ് കര്‍ണാടക സര്‍ക്കാര്‍. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്, ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ലെന്നും ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് സഭയില്‍ വ്യക്തമാക്കിയത്.
അതേ സമയം മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം. ക്രൈസ്തവ സഭകളും പ്രതിഷേധത്തിനു മുന്നിലുണ്ട്.
മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറായിട്ടില്ല. ഇത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്നാണ് ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍, ദളിതര്‍, മുസ്ലിം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുമെന്നും ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നു സഭയില്‍ അവതരിപ്പിച്ച ബില്ല്. കോണ്‍ഗ്രസ് ജെ.ഡി.എസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചെങ്കിലും ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."