HOME
DETAILS
MAL
പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കെ.എസ്.ആര്.ടി.സിക്ക് 146 കോടി രൂപ അനുവദിച്ചു
backup
December 23 2021 | 11:12 AM
തിരുവനന്തപുരം: പെന്ഷന് നല്കാന് കെ.എസ്.ആര്.ടി.സിക്ക് 146 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് പുറമെ കെ.എസ്.ആര്.ടി.സിയ്ക്ക് മുമ്പ് നല്കിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നല്കാന് തീരുമാനിച്ചതായും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
നവംബറിലെ പെന്ഷന് മുടങ്ങിയ സാഹചര്യത്തിനാണ് നടപടി. പെന്ഷന് വിതരണം ഉടന്‍ തുടങ്ങും.
പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."