HOME
DETAILS

പ്രത്യേക പരിഗണന: കശ്മിരിനില്ലാത്തതും നാഗാലാൻഡിനുള്ളതും

  
backup
December 29 2021 | 04:12 AM

84653453-2

എ. റശീദുദ്ദീൻ

അടൽബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ അന്നോളമുണ്ടായിരുന്ന ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ചർച്ച നോർത്ത് ബ്ലോക്കിന്റെ ഇടനാഴികളിൽ നടന്നു. അന്നാദ്യമായി ഹുർറിയത്ത് കോൺഫറൻസിന്റെ നേതാക്കൾ അവർക്ക് കേന്ദ്രസർക്കരുമായി കൂടിക്കാഴ്ച നടത്താനായി ഡൽഹിയിലെത്തി. ഹുർറിയത്ത് നേതാവ് മൗലാന മുഹമ്മദ് അബ്ബാസ് അൻസാരിക്ക് വാജ്‌പേയി കൈ കൊടുക്കുന്ന അപൂർവമായ ദൃശ്യം ദേശീയ മാധ്യമങ്ങളിൽ പിറ്റേ ദിവസം നിറഞ്ഞുനിന്നു. അബ്ദുൽ ഗനി ഭട്ടും മിർവായിസ് ഉമർ ഫാറൂഖുമൊക്കെ രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളുമായി മുൻഉപാധികളില്ലാത്ത ചർച്ചയ്ക്കു വന്ന ആദ്യത്തെ അവസരം പലതു കൊണ്ടും വേറിട്ടുനിന്നു.അടൽബിഹാരി വാജ്‌പേയി ബി.ജെ.പിക്കാരനായ പ്രധാനമന്ത്രിയായിരുന്നു എന്നതാണ് അതിൽ ആദ്യത്തേത്. ശ്രീനഗറിൽ അദ്ദേഹം കശ്മിരിയത്തിനെയും ഇൻസാനിയത്തിനെയും, അതായത് മാനവികതയെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. കാർഗിൽ യുദ്ധവും ഒട്ടനേകം ഭീകരാക്രമണങ്ങളും ഉണ്ടായിട്ടും പാകിസ്താനുമായുള്ള പ്രശ്‌നങ്ങളെ ഈ മുൻപ്രധാനമന്ത്രി പറഞ്ഞു തീർക്കാനായിരുന്നു ശ്രമിച്ചത്. നിങ്ങൾക്ക് സുഹൃത്തിനെ തിരഞ്ഞെടുക്കാം, പക്ഷേ അയൽക്കാരനെ മാറ്റാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തമായ നിലപാട്. നേരത്തെ തീവ്രാദികളുമായി ഉണ്ടാക്കിയ വെടിനിർത്തൽ അവർ ലംഘിച്ചതിനു ശേഷവും 2000ൽ അധികാരമേറ്റതിനുശേഷം വന്ന ആദ്യത്തെ റമദാൻ മാസത്തിൽ ഹിസ്ബുൽ മുജാഹിദീനുമായി വാജ്‌പേയി ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. കശ്മിരിലെ തീവ്രവാദികളെ നേരിടാൻ സൈന്യത്തിന് പുതിയ തരം ഹെലികോപ്റ്റർ പീരങ്കികൾ വാങ്ങുന്ന കാര്യം സുരക്ഷാസമിതിയിൽ ചർച്ചയ്ക്കു വന്നപ്പോൾ അദ്ദേഹം സൗമ്യനായി അതിനെ വിലക്കി. ഈ തീരുമാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആത്മാർഥതയെ പിന്നീട് ഹുർറിയത്ത് കോൺഫറൻസ് 2003ൽ അംഗീകരിക്കാനും 2004ൽ അദ്ദേഹവുമായി ചർച്ചക്കു തയാറാവാനുമൊക്കെ വഴിയൊരുക്കിയത്.


വാജ്‌പേയിക്ക് ശേഷമുള്ള കാലത്ത് കശ്മിരിന് എന്തു സംഭവിച്ചു? അന്നാട്ടിലെ സകല കുഴപ്പങ്ങളുടെയും കാരണം അവർക്ക് ഭരണഘടന നൽകുന്ന സവിശേഷമായ ഒരു അധികാരമാണെന്നാണ് വാജ്‌പേയിയുടെ പിൻഗാമികൾ വിലയിരുത്തിയത്. ഈ പ്രത്യേക പദവി, അതായത് 370ാം വകുപ്പ് എടുത്തുകളഞ്ഞാൽ അവിടത്തെ സകല പ്രശ്‌നങ്ങളും അവസാനിക്കുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇന്ന് കശ്മിരിൽ പ്രത്യക്ഷത്തിൽ കാണാനുള്ള ഒരേയൊരു മാറ്റം ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഒരളവോളം നിവൃത്തിയുണ്ടാക്കി കൊണ്ടിരുന്ന അവിടത്തെ ജനാധിപത്യ സർക്കാർ ഇല്ലാതായി എന്നതു മാത്രമാണ്. മുഖ്യമന്ത്രിയെയും സംസ്ഥാന പദവിയും ഒരുമിച്ച് നഷ്ടപ്പെട്ട ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കശ്മിർ. ജനങ്ങളുടെ ഒരു ആവശ്യവും നടത്തിക്കൊടുക്കാൻ ശേഷിയില്ലാത്ത ഉദ്യോഗസ്ഥ ഭരണകൂടമാണ് പകരം കശ്മിരിൽ വന്നത്. അങ്ങോട്ടേക്ക് പണ്ഡിറ്റുകൾ കൂട്ടത്തോടെ തിരിച്ചുപോകുകയോ ബഹുരാഷ്ട്ര കുത്തകകളും ആഭ്യന്തര കുത്തകകളും കശ്മിരിൽ കോടികൾ നിക്ഷേപിക്കുകയോ എല്ലാറ്റിനുമുപരി അവിടത്തെ ഏറ്റുമുട്ടലുകൾ അവസാനിക്കുകയോ ചെയ്തില്ല. വാജ്‌പേയി നിർത്തിയേടത്തു നിന്നും കശ്മിരിനെ ഒരു ചുവടെങ്കിലും മുന്നോട്ടുകൊണ്ടുപോകുന്നതിനു പകരം കാതങ്ങൾ പിന്നിലേക്ക് പിടിച്ചുതള്ളുകയാണ് പിന്നീടുള്ള സർക്കാരുകളുടെ കാലത്ത് സംഭവിച്ചത്.


എന്തുകൊണ്ടായിരുന്നു വാജ്‌പേയി അന്നങ്ങനെയൊക്കെ ചെയ്തത്? 1957ൽ ബൽറാംപൂരിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നമ്മുടെ ജനാധിപത്യ പ്രക്രിയയെയും ഭരണഘടനയുടെ വളർച്ചയെയും പാർലമെന്റിൽ സുദീർഘമായ ഒരു കാലഘട്ടം അടുത്തുനിന്ന് നോക്കിക്കണ്ട, നാടിനെ നാഡിമിടിപ്പ് തൊട്ടറിഞ്ഞ രാഷ്ട്രീയപ്രവർത്തകനായിരുന്നു അദ്ദേഹം. മൻമോഹൻ സിങ്ങോ മോദിയോ ആ അർഥത്തിൽ ഇന്ത്യയെ അനുഭവിച്ചവരായിരുന്നില്ല. പ്രത്യയശാസ്ത്രപരമായി ആർ.എസ്.എസുകാരനായിരുന്നിട്ടും രാജ്യം എന്താണെന്ന് വാജ്‌പേയി ശരിക്കും ഉൾക്കൊണ്ടിരുന്നു. പാകിസ്താനോടും മുസ്‌ലിംകളോടുമൊക്കെ വ്യക്തിപരവും സംഘടനാപരവുമായ നിലപാട് മറിച്ചായിട്ടും രാജ്യത്തിന്റെ നിലപാട് എങ്ങനെയായിരിക്കണമെന്ന് വാജ്‌പേയിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് നെഹ്‌റുവിന് ശേഷം ഇന്ത്യ കണ്ട നല്ല പ്രധാനമന്ത്രിമാരിൽ ഒരാളായി അദ്ദേഹം ആ കസേരയിൽ വിരാജിച്ചതും. ഏത് പ്രധാനമന്ത്രി ഭരിച്ചാലും രാജ്യത്തിന് ബാക്കിയുണ്ടാവുന്ന അടിസ്ഥാനപരമായ ഭരണഘടനാമൂല്യങ്ങളെക്കുറിച്ച ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ കാലഘട്ടം. അതേസമയം രാജ്യ താൽപര്യങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ വാജ്‌പേയി കൈവയ്ക്കാത്ത ഒരു മേഖല ഇന്ന് ചർച്ചകളിൽ നിറയുന്നതാണ് കാണാനുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സായുധ തീവ്രവാദ സംഘങ്ങളുടെ കാര്യത്തിൽ എന്തെങ്കിലുമൊരു ഉദാര സമീപനം ആദ്യത്തെ എൻ.ഡി.എ സർക്കാർ സ്വീകരിച്ചതിന്റെ സൂചനകളൊന്നും ഇന്നോളം പുറത്തുവന്നിട്ടില്ല.


ഓരോ കാലത്തേയും രാഷ്ട്രീയസൗകര്യങ്ങളുടെ ഭാഗമായിരിക്കാം അത്. അല്ലെങ്കിൽ രാജ്യസുരക്ഷയെക്കുറിച്ച പ്രധാനമന്ത്രിമാരുടെ ഉത്തമ ബോധ്യങ്ങളായിരിക്കാം. നാഗാലാൻഡിൽ അഫ്‌സ്പ പിൻവലിക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. ചില പ്രദേശങ്ങളിൽ പട്ടാളത്തിന് ആരെയും വെടിവയ്ക്കാൻ സവിശേഷമായ അധികാരം നൽകുന്ന നിയമമാണ് 1990ൽ പാർലമെന്റ് പാസാക്കിയ അഫ്‌സ്പ. കലാപകാരികളെ അടിച്ചമർത്താൻ വേണ്ടിയാണ് രൂപം കൊടുത്തതെങ്കിലും 2011ൽ പുറത്തുവന്ന ഒരു രേഖയനുസരിച്ച് കശ്മിരിൽ മാത്രം ഈ നിയമം നടപ്പിൽവന്നതിനു ശേഷം 43,000ത്തിലധികം പേർ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പൗരൻമാരായിരുന്നു കൂടുതലും. തീവ്രവാദികളെന്ന് സൈന്യം ആരോപിച്ചവരുടെ കാര്യത്തിൽ പോലും ആംനസ്റ്റിയുടെ കണ്ടെത്തൽ മറിച്ചായിരുന്നു. വീടുകളിൽനിന്ന് കാണാതായ കശ്മിരിലെ സാധാരണക്കാരുമായിരുന്നു പലരും. ഈ നിയമം പിൻവലിക്കണമെന്നും മനുഷ്യാവകാശങ്ങളുടെ മേലുള്ള നഗ്നമായ ലംഘനമാണിതെന്നും ശക്തമായ ഭാഷയിൽ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയെ വിമർശിക്കുകയും ചെയ്തു. അസം, നാഗാലാൻഡ്, മണിപ്പൂർ, കശ്മിർ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുള്ള ഈ നിയമത്തിന്റെ പിൻബലത്തിൽ സായുധരും അല്ലാത്തവരുമായ ആയിരക്കണക്കിന് പൗരൻമാർ കൊല്ലപ്പെട്ടിട്ടുണ്ട്. ആംനസ്റ്റിയുടെ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയതിനു ശേഷം അവരുടെ ഓഫിസ് ഇന്ത്യയിൽ അടച്ചു പൂട്ടിയെന്നല്ലാതെ മാദിയുടെ കാലത്ത് ഈ ഏറ്റുമുട്ടൽ കൊലകൾ അഭംഗുരം തുടരുകയാണുണ്ടായത്. എന്തായാലും ഏറ്റവുമൊടുവിൽ 14 ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടതിനെ നാഗാലാൻഡിൽ സൈന്യത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് നിയമം പിൻവലിക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ നിലവിൽ ആലോചിക്കുന്നത്.
പക്ഷേ ഇതിന്നു മറ്റു ചില പശ്ചാത്തലങ്ങൾ കൂടിയുണ്ട്. ഭരണത്തിലേറി ആദ്യ വർഷം തന്നെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗാലാൻഡിൽ സമാധാനമുണ്ടാക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നുവല്ലോ. 2015 ഒാഗസ്റ്റ് 13ന് സമാധാന കരാറും ഒപ്പുവച്ചു. എന്തുകൊണ്ട് നാഗാലാൻഡ് മാത്രം എന്ന ചോദ്യം അന്നേ ഉയർന്നതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്നോളം ന്യൂഡൽഹിയെ അംഗീകരിക്കാത്ത എൻ.എസ്.സി.ഐ.എൻ എന്ന കൊടും തീവ്രവാദികളായ സംഘടനയുമായാണ് മോദിയും ഷായും സമാധാന ചർച്ചക്കു തുടക്കമിട്ടത്. സ്വാഭാവികമായും മുഴുവൻ രാജ്യവും പ്രതീക്ഷയോടെ ഉറ്റുനോക്കിയ നീക്കമായിരുന്നു അത്. നാഗാലാൻഡിൻ്റെ ഭൂമിശാസ്ത്രപരമായ പരിധിക്കുപുറത്തുള്ള മൂന്ന് സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്ന ഒരു പരമാധികാര രാജ്യം വേണമെന്ന ആവശ്യവുമായാണ് നാഗാ തീവ്രവാദികൾ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി സായുധ സമരം നടത്തുന്നത്. പരമാധികാരം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഈ തീവ്രവാദ സംഘടനകളുമായി രാജ്യം ചർച്ചക്കൊരുങ്ങിയത് അത്ഭുതപ്പെടുത്തിയ നീക്കമായിരുന്നു. അമിത് ഷാ നേരിട്ടാണ് ചർച്ചകൾ നയിച്ചത്. പരമാധികാരം എന്ന കടുംപിടുത്തത്തിൽനിന്ന് നാഗാ തീവ്രവാദി നേതാക്കളായ ഐസക്കിനെയും മുയിവയെയും സ്വയംഭരണമെന്ന സങ്കൽപ്പത്തിലേക്ക് താഴോട്ടു കൊണ്ടുവരാൻ കഴിഞ്ഞു എന്നായിരുന്നു 2015ൽ കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നത്. എൻ.എസ്.സി.ഐ.എന്നുമായി ഒപ്പുവച്ച കരാറിന്റെ വിശദാംശങ്ങൾ കേന്ദ്രം പുറത്തു വിട്ടില്ലെങ്കിലും നാഗാലാൻഡിൽ പ്രചരിപ്പിക്കപ്പെട്ടത് പരമാധികാരം വേണമെന്ന അവരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചുവെന്നാണ്. കേന്ദ്രസർക്കാരുമായി അംഗീകരിച്ച ധാരണകൾക്ക് വിരുദ്ധമായി നാഗാലാൻഡിന്റെ പുതിയ കൊടിയുടെയും ഭരണഘടനയുടെയും കാര്യത്തിൽ അന്നത്തെ കേന്ദ്രസർക്കാർ പ്രതിനിധിയും നിലവിൽ നാഗാലാൻഡ് ഗവർണറുമായ ആർ.എൻ രവി അനാവശ്യമായ തടസങ്ങൾ സൃഷ്ടിക്കുകയാണെന്നും തങ്ങൾ കരാറിൽനിന്ന് പിന്നോക്കം പോകുമെന്നും ഭീഷണിപ്പെടുത്തി കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ എൻ.എസ്.സി.ഐ.എൻ പരസ്യമായി രംഗത്തുവന്നു. യഥാർഥത്തിൽ അങ്ങനെയൊരു വാഗ്ദാനം ചെയ്തിട്ടാണോ രാജ്യം കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രി ഈ കരാറിന് അന്തിമരൂപം നൽകിയത്? സത്യം എന്തായാലും പിന്നീടിങ്ങോട്ട് ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാഗാലാൻഡ് സമാധാന കരാർ അനുദിനം ദുർബലമാകുന്നതാണ് കണ്ടുകൊണ്ടിരുന്നത്.


ജനസംഖ്യയുടെ 89 ശതമാനം പേരും ക്രിസ്തുമത വിശ്വാസികളായ ഈ സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയനീക്കങ്ങൾ അസാധാരണ പ്രാധാന്യത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നടിത്ത് തന്നെ എന്തോ ചിലത് ചീഞ്ഞു മണക്കുന്നുണ്ട്. അഫ്‌സ്പ കൊന്ന പതിനായിരങ്ങളുടെ കാര്യത്തിൽ ആംനസ്റ്റി റിപ്പോർട്ട് വന്നിട്ടു പോലും കുലുങ്ങാത്ത മോദി സർക്കാർ വെറും 15 മരണങ്ങളെ ചൊല്ലി ബേജാറാവുന്നതിന്റെ ആ ഗുട്ടൻസ് എന്തായിരിക്കാം? പരാമധികാരം തൊട്ടിങ്ങോട്ട് അഫ്സ്പയുടെ കാര്യത്തിൽ വരെ കേന്ദ്രം തുടർച്ചയായി മുട്ടുമടക്കാൻ മാത്രം എന്തു പ്രാധാന്യമാണ് ഈ തീവ്രവാദി സംഘങ്ങൾക്കുള്ളത്? നിരന്തരമായി ഖനി തൊഴിലാളികൾ സഞ്ചരിക്കുന്ന ഒരു വഴിയിൽ പൊടുന്നനെ പട്ടാളം കയറി വെടിവച്ചതു തന്നെ അസ്വാഭാവികമല്ലേ? 2015ലെ നാഗാ കരാർ എന്തായിരുന്നുവെന്നും നിലവിലുള്ള സംഘർഷാവസഥക്ക് എങ്ങനെയാണ് മോദി സർക്കാർ പരിഹാരം കാണാൻ പോകുന്നതെന്നും രാജ്യം ഉറ്റുനോക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago