ജീവന്റെ മാലാഖമാരായി നഴ്‌സുമാര്‍
കൊച്ചി: വിളക്കേന്തിയ വനിതയുടെ പിന്‍ഗാമികള്‍ളാണ് തങ്ങളെന്ന് ഇന്നലെ ജനറല്‍ ആശുപത്രിയിലെ മാലഖമാര്‍ തെളിയിച്ചു. അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തില്‍ പതറാതെ രോഗികളുടെ സുരക്ഷക്കായി അവര്‍ മുന്നിട്ടിറങ്ങി.
ഐ.സി.യുവിലുണ്ടായിരുന്ന പത്ത് രോഗികളേയും നൊടിയിടയില്‍ അവര്‍ മറ്റ് വാര്‍ഡിലേക്ക് മാറ്റി. രോഗികളോടൊപ്പം കൂട്ടിരിക്കാന്‍ വന്നവര്‍ നഴ്‌സുമാരെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മാത്രം മതി അവര്‍ ചയ്ത പ്രവര്‍ത്തിയുടെ നന്മ മനസിലാക്കാന്‍. അവരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് രോഗികള്‍ക്ക് അപകടമുണ്ടാകാതിരുന്നത്. ശ്വാസതടസ്സമുള്ള രോഗികള്‍ വരെ ഐ.സി.യുവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഐ.സി.യുവില്‍നിന്ന് പുക ഉയരുന്നതു കണ്ടപ്പോഴേ രോഗികളെയെല്ലാം വളരെ മറ്റു വാര്‍ഡുകളിലേക്ക് വേഗത്തില്‍ മാറ്റി. അവരില്ലായിരുന്നുവെങ്കില്‍ ബുദ്ധിമുട്ടിയേനേയെന്നായിരുന്നു കൂട്ടിരിപ്പുകാര്‍ പറഞ്ഞത്.
അപകടം നടക്കുന്ന സമയത്ത് കാര്‍ഡിയോളജി ഐ.സി.യുവിലും പോസ്റ്റ് ഐ.സി.യുവിലുമായി എട്ടു നഴ്‌സുമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി രാത്രിയോടെ പുക ഉയരുന്നതു കണ്ട ഇവരും അമ്പരന്നു. ഐ.സി.യുവിലും പോസ്റ്റ് ഐ.സി.യുവിലും ഈ സമയം പത്തോളം രോഗികളാണുണ്ടായിരുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ പാടില്ലായിരുന്നു. പുക കൊണ്ട് ഒന്നും കാണാന്‍ കഴിഞ്ഞില്ല. വേഗം തന്നെ സ്‌ട്രെക്ചറുകളത്തെിച്ച് രോഗികളെ മാറ്റുകയായിരുന്നു മുഖ്യലക്ഷ്യം. ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വന്നവരും സഹായിച്ചതോടെ വലിയ അപകടങ്ങളില്ലാതെ രോഗികളെ മാറ്റാന്‍ കഴിഞ്ഞു നഴ്‌സുമാര്‍ പറഞ്ഞു. സ്റ്റാഫ് നഴ്‌സുമാരായ വിദ്യാകുമാരി, അഭിലാഷ്, രഞ്ജു, നീതു, സിജി, ബിന്ദു പോള്‍, നഴ്‌സിങ് അസിസ്റ്റന്റുമാരായ ഹസന്‍, രഘു എന്നിവരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."