നീറ്റ് പിജി- ജൂണ്‍ 23ന്; മേയ് 6 വരെ അപേക്ഷിക്കാം; കേരളത്തില്‍ 13 ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങള്‍; കൂടുതലറിയാം
മെഡിക്കല്‍ പ്രവേശന പരീക്ഷ നാഷനല്‍ എലിജിബിലിറ്റി കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് പിജി 2024) ജൂണ്‍ 23ന് നടത്തും. മെഡിക്കല്‍ കോഴ്‌സുകളായ എം.ഡി/ എം.എസ്/ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എന്‍.ബി.ഇ.എം.എസിനാണ് പരീക്ഷ ചുമതല. മെയ് 6 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഡി.എന്‍.ബി., 6 വര്‍ഷ ഡോ.എന്‍.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
ഇന്ത്യയൊട്ടാകെ 259 നഗരങ്ങളിലായി പരീക്ഷകള്‍ നടക്കും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
അംഗീകൃത എം.ബി.ബി.എസ് ബിരുദവും, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 2024 ആഗസ്റ്റ് 15ന് മുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.
നീറ്റ് പിജിയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ ഇഡബ്ല്യുഎസ് വിഭാഗത്തിന് 50 പേര്‍സന്റേജില്‍ കുറയാതെയും, ഒബിസി പട്ടിക വിഭാഗക്കാര്‍ക്ക് 40, ഭിന്നശേഷിക്കാര്‍ക്ക് 45 പേര്‍സന്റൈലില്‍ കുറയാതെയും മാര്‍ക്ക് വേണം.
നീറ്റ് പിജി സ്‌കോറിന് 2024-25 വര്‍ഷത്തെ പ്രവേശനത്തിനാണ് പ്രാബല്യം. മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ കൗണ്‍സിലിങ് വഴിയാണ് പ്രവേശനം.
പരീക്ഷ ഫീസ്
* ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങള്‍ക്ക് 3500 രൂപ.
* പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2500 രൂപ.
വിശദ വിവരങ്ങള്‍ക്ക് https://netboard.edu.in, www.nbe.edu.in എന്നിവ സന്ദര്‍ശിക്കുക.
എല്ലാ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും, രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും കല്‍പിത സര്‍വകലാശാലകളിലും ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് സ്ഥാപനങ്ങളിലും മെഡിക്കല്‍ പിജി കോഴ്‌സുകളിലാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."