പരിയൂഷന്‍ പര്‍വ്വിന് തുടക്കമായി; ജൈന സമൂഹം ഉത്സവ ലഹരിയില്‍
മട്ടാഞ്ചേരി: ജൈന മതസ്ഥരുടെ ഉത്സവമായ പരിയൂഷന്‍പര്‍വ്വ് ആഘോഷത്തിനു തുടക്കമായി. ജൈന സമൂഹത്തിന്റെ പ്രധാന ഉത്സവമാണിത്. വാണിജ്യ നഗരിയില്‍ ഗുജറാത്തി റോഡിലെ സ്വേതാംബര്‍ ജൈന്‍ ക്ഷേത്രാങ്കണം ഉത്സവ ലഹരിയാണ്.
ഏട്ട് ദിവസത്തെ ആഘോഷ ചടങ്ങുകള്‍ക്ക് ശേഷം ഒന്‍പതാം ദിവസം ക്ഷമാപണ്‍ ദിനവും പത്തിന് നഗരപ്രദക്ഷിണശോഭായാത്രയോടെയാണ് ഉത്സവം സമാപിക്കുക. തിങ്കളാഴ്ച തുടങ്ങിയ ജൈനോത്സവത്തില്‍ എല്ലാ ദിവസവും രാവിലെ നിത്യപൂജയായ ഏകാശന്‍ നടക്കും.
തുടര്‍ന്നു സമാജാംഗങ്ങള്‍ ക്ഷേത്രത്തില്‍ ഒത്തു കുടി മതഗ്രന്ഥമായ കല്‍പ്പ സൂത്രപാരായണത്തില്‍ പങ്കെടുക്കും. ഉത്സവ ദിനങ്ങളില്‍ ഗ്രന്ഥപാരായണത്തിനായി മുംബൈയില്‍ നിന്ന് കേതന്‍ മണിലാല്‍ ദേ ഡിയ 'വിരാജ് പിയൂഷ് ഷാ എന്നിവര്‍ കൊച്ചിയിലെത്തി. പ്രകാശ് ജയന്തിലാലാണ് നിത്യപൂജ ചെയ്യുക. സെപ്തംബര്‍ ഒന്നിന് രാവിലെയും ' രണ്ടിന് വൈകിട്ടും അലംകൃത കല്‍പ്പസുത്രയുമായി ഘോഷയാത്ര നടക്കും.
മൂന്നിനു സ്വപ്‌നോത്സവം അഞ്ചിനും ആറിനും ഉത്സവ ചടങ്ങുകളുടെ സമാപനമായ 'സവന്‍ സരി' ചടങ്ങാണ് 'ഏഴിനാണ് ക്ഷമാപണ്‍ ദിനം എട്ടിന് ഘോഷയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."