കൊളംബിയ സര്‍വ്വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം; നൂറിലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച നൂറിലധികം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് പറഞ്ഞു.
ഫലസ്തീനിലെ ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്റാഈലിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ബുധനാഴ്ച മുതലാണ് വിദ്യാര്‍ഥി പ്രതിഷേധം ആരംഭിച്ചത്. കാമ്പസില്‍ ഗസ്സ ഐക്യദാര്‍ഢ്യ ടെന്റുകള്‍ നിര്‍മിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
ടെന്റുകള്‍ വളഞ്ഞാണ് പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. കാമ്പസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മിനൗഷെ ഷഫിക് പറഞ്ഞു. അതേസമയം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യാര്‍ഥികളെ പിന്തുണച്ച് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ ഐക്യാര്‍ഢ്യ വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Yale Shuttles are being used to transport students being arrested!
— PALESTINE ONLINE 🇵🇸 (@OnlinePalEng) April 22, 2024
A large group of polic officers exit the building, after arresting around 30 students, amid “DAWN! DAWN! WITH OCCUPATION!” chants from the crowd. pic.twitter.com/0zDoUWW0Yg
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."