ദീര്‍ഘകാല രോഗികളായ കുട്ടികളുടേയും മാതാപിതാക്കളുടേയും സംഗമം ഷീബാ അമീര്‍ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ എന്‍.എം. ട്രസ്റ്റ് പാലിയേറ്റീവ് കെയര്‍ ഒരുക്കിയ ദീര്‍ഘകാല രോഗികളായ കുട്ടികളുടേയും മാതാപിതാക്കളുടേയും സംഗമം ഇത്തരം കുട്ടികളുടെ ആശ്രയമായ ഷീബാ അമീര്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ലജനത്ത് സ്‌കൂളില്‍ കുട്ടികളുടെ സന്തോഷത്തിനായി ഒരുക്കിയ കലാവിരുന്നില്‍ മജീഷ്യന്‍മാരായ സെഖരിയ്യ, ജോസഫ് എന്നിവര്‍ മാജിക് ഷോയും പുന്നപ്ര ജോതികുമാര്‍ നാടന്‍ പാട്ടും ആലപ്പുഴ രാഗ് മ്യൂസിക് സംഗീത വിരുന്നും നടത്തി.
ഇത്തരം സംഗമങ്ങള്‍ വീടിനുള്ളില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്ക് പുറം ലോകം കാണാനുള്ള അവസരങ്ങളാണെന്ന് ഷീബാ അമീര്‍ പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഭക്ഷണ കിറ്റ് ഡോ. രാമചന്ദ്രപണിക്കരും കളിപ്പാട്ടങ്ങള്‍ സുധീര്‍ ദയയും നല്‍കി. അഡ്വ. എ.എ. റസാഖ് അദ്ധ്യക്ഷതവഹിച്ചു. ഡോ. സൈറു ഫിലിപ്പ്, ജോസ് മാത്യു, എ.ജെ. തോമസ്, എ.എം നൗഫല്‍, സീനത്ത് നാസര്‍, ഹസന്‍ പൈങ്ങാമഠം, നജി മുദ്ധിന്‍, റഷീദ് ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."