HOME
DETAILS

ഇക്കുറിയും ഓണത്തിനുമുമ്പ് ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ധനസഹായം ലഭിക്കില്ല

  
backup
August 29 2016 | 18:08 PM

%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%ae%e0%b5%8d


പൂച്ചാക്കല്‍: ഇത്തവണയും ഓണത്തിനുമുമ്പ് ഒ. ഇ.സി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ലഭിക്കില്ല. സാങ്കേതിക പ്രശ്‌നമാണ് തടസ്സമായി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും സാങ്കേതിക പ്രശനം പറഞ്ഞ് വൈകിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷമാണ് ഒ.ഇ.സി.കാരുടെ അപേക്ഷകള്‍ ഓണ്‍ലൈനാക്കിയത്.
വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു ഈ നടപടി. എന്നാല്‍ പ്രഥമാധ്യാപകരുടെ അക്കൗണ്ടില്‍ നിന്നായിരുന്നു കഴിഞ്ഞ വര്‍ഷവും പണം വിതരണം ചെയ്തത്.
ഇത്തവണയും മുഴുവന്‍ വിദ്യാര്‍ഥികളുടെയും അക്കൗണ്ടിലേക്ക് പണം അയക്കല്‍ അസാധ്യമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ ഇല്ലാത്തതാണ് കാരണമായി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു  ധനസഹായ സംഖ്യ വര്‍ധിപ്പിച്ചിട്ടുണ്ട്.എല്‍.പി.വിഭാഗം ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് 250ല്‍ നിന്നും 313ലേക്കും യു.പി. 500ല്‍ നിന്നും 625 ലേക്കും ഹൈസ്‌കൂള്‍ 750ല്‍ നിന്നും 925 ലേക്കുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഓണത്തിന് മുമ്പ് ഇത് ലഭിക്കാനിടയില്ല.
മുമ്പ് പട്ടികജാതി വകുപ്പാണ് ഒ.ഇ.സി .വിഭാഗം വിദ്യാര്‍ഥികളുടെ ധനസഹായ വിതരണ കാര്യങ്ങള്‍ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒ ബി സി യില്‍ നിന്നും 30ഓളം വിഭാഗങ്ങളെ ഒ.ഇ.സി.യിലേക്ക് മാറ്റിയിരുന്നു. ഇത് ധനസഹായ ഫണ്ടിന്റെ അപര്യാപ്തക്ക് ഇടയാക്കി. ഒ.ഇ.സി.ക്കാര്‍ക്ക് ഫണ്ട് നല്‍കാനുള്ള അനുമതി പട്ടികജാതി വകുപ്പില്‍ നിന്നാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഫണ്ട് അനവദിച്ച് നല്‍കേണ്ടത് ഒ.ബി.സി. വകുപ്പില്‍ നിന്നുമാണ്.
മുന്‍ വര്‍ഷങ്ങളില്‍ അതത് സ്‌കൂളുകളിലെ ഒ.ഇ.സി വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രധാനാധ്യാപകര്‍ തയാറാക്കി പട്ടികജാതി വകുപ്പിന് കൈമാറും. ഇപ്രകാരം പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ എത്തുന്ന പണമാണ് ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് നല്‍കിയിരുന്നത്.കഴിഞ്ഞവര്‍ഷം മുതലാണ് ഓരോ രക്ഷിതാവും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന നിര്‍ദേശം വന്നത്.  
ഇതിനിടയില്‍ പട്ടികജാതിക്കാരായ വിദ്യാര്‍ഥികളുടെ ധനസഹായം മുന്‍ വര്‍ഷങ്ങളിലേതു പോലെ അനുവദിക്കുകയും ആഴ്ചകള്‍ക്ക് മുമ്പേ ഇതിന്റെ വിതരണം പൂര്‍ത്തിയാകുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago