ലോക് സഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം അടക്കം 4 ജില്ലകളില്‍ നിരോധനാജ്ഞ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്.
വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും.
കാസര്‍ഗോഡ് ജില്ലയില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തൃശൂരില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര് കൃഷ്ണതേജയാണ് ഉത്തരവിട്ടത്.
പൊതുയോഗങ്ങള്‍ പാടില്ല. അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്ഥാനാര്‍ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ലെന്നും നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിരോധനാജ്ഞ ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."