വാരാന്ത്യത്തിൽ സഊദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത
റിയാദ്: സഊദി അറേബ്യയുടെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. റിയാദ് ഉൾപ്പടെയുള്ള മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മക്ക, ജസാൻ, അസീർ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മെയ് മാസത്തിൽ ശരാശരിയിൽ കവിഞ്ഞുള്ള മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, താഴ്വരകൾ സന്ദർശിക്കരുതെന്നും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സഊദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."