HOME
DETAILS
MAL
തൃശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്ന് ആരോപണം; നല്‍കിയത് ഒരു വീട്ടില്‍ 500 രൂപ
April 25 2024 | 14:04 PM
തൃശൂരില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. ഒളരിയിലെ ശിവരാമപുരം കോളനിയിലുള്ള വീടുകളിലെ വോട്ടര്‍മാര്‍ക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയത്. ഒരു വീട്ടില്‍ 500 രൂപ വീതം നല്‍കിയെന്നും നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് ആരോപണം.പണം വേണ്ടെന്ന് പറഞ്ഞ് തിരിച്ചുനല്കിയപ്പോള് പണം വാങ്ങാന്‍ ബിജെപി പ്രവര്‍ത്തകനായ സുഭാഷ് നിര്‍ബന്ധം ചെലുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു.അതേസമയം സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ജില്ല അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍. തോല്‍വി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബി.ജെ.പി ആരോപിക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."