'ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെ നിങ്ങളുടെ വോട്ടുകള്‍, വടകരക്കാരേ സമാധാനത്തിനായി വോട്ട് ചെയ്യൂ'ഷാഫി പറമ്പില്‍
പാലക്കാട്: ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള കരുത്തായി മാറും. ഈ നാടിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ നടത്തുന്ന വോട്ടെടുപ്പ് എന്ന നിലക്ക് 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വടകരയിലെ വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു.
'ഈ നാട്ടിലെ രണ്ടു ഭരണകൂടങ്ങളും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുകയാണ്. ഭരണകൂടങ്ങളോടുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വടകരയിലെ ജനങ്ങള്‍ സമാധാനപരമായ ജീവിതവും സ്വസ്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആഗ്രഹിക്കുന്നവരാണ്. ബോംബ് ഉള്‍പ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി കൈപ്പത്തിക്ക് വോട്ടുചെയ്യണം' ഷാഫി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം പോലും വ്യാജ പ്രചാരണം നടത്തിയതിനെതിരെ വടകരയിലെ ജനങ്ങള്‍ വോട്ടുചെയ്യും. മതത്തിന്റെ പേരിലല്ല മതേതരത്വത്തിന്റെ പേരിലാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തെ വീണ്ടെടുക്കുക എന്നതാണ് പ്രധാനം. ചൂടൊക്കെ സഹിക്കാം, രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സഹിക്കാന്‍ കഴിയാത്തതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പ്
പാലക്കാട് വോട്ട് ചെയ്ത് വടകരയിലേക്കിറങ്ങി
എല്ലാം സെറ്റ് അല്ലേ?
ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെ
നിങ്ങളുടെ വോട്ടുകള്‍
വടകരയിലെ പ്രിയപ്പെട്ടവരോട്, ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."