തിരുവനന്തപുരം ഐസറില്‍ എം.എസ്.സി; മേയ് 1നകം അപേക്ഷിക്കണം; സ്‌ക്രീനിങ് ടെസ്റ്റ് മേയ് 18ന്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ല്‍ എം.എസ്.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സെന്ററില്‍ 2024 ഓഗസ്റ്റില്‍ ആരംഭിക്കുന്ന രണ്ടുവര്‍ഷ പ്രോഗ്രാമിലേക്കാണ് അപേക്ഷിക്കാനാവുക. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് സ്‌കൂളുകളിലാണ് പ്രോഗ്രാം നടത്തുന്നത്.
ഇന്റര്‍ ഡിസിപ്ലിനറി സ്വാഭാവം പ്രോഗ്രാമിന് നല്‍കുന്നതിന് രണ്ടാം സെമസ്റ്റര്‍ മുതല്‍ ഇഷ്ടമുള്ള സ്‌കൂളില്‍ നിന്ന് ഇലക്ടീവുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. എം.എസ്.സി പ്രോജക്ട് കാലാവധി വിദ്യാര്‍ഥിയുടെ താല്‍പര്യം, ഫോക്കസ് എന്നിവ കണക്കിലെടുത്ത് ഒരു സെമസ്റ്റര്‍ മുതല്‍ ഒരു വര്‍ഷം വരെ ആവാം.
സയന്‍സസ്/ എഞ്ചിനീയറിങ്/ മാത്തമാറ്റിക്‌സ്, മറ്റു പ്രസക്തമായ വിഷയത്തില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ ഭിന്നശേഷി/ വിഭാഗക്കാര്‍ക്ക് 50 ശതമാനം) അല്ലെങ്കില്‍ സിജിപിഎ യഥാക്രമം 6.5/5.5 നേടിയുള്ള മൂന്ന്/ നാല് വര്‍ഷ ബാച്ചിലര്‍ ബിരുദം വേണം. എല്ലാ സ്‌കൂളുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പ്രോക്ടേര്‍ഡ് സ്‌ക്രീനിങ് ടെസ്റ്റ് മേയ് 18ന്. ഇംഗ്ലീഷിലായിരിക്കും പരീക്ഷ. ഓരോ വിഷയത്തിലും സ്‌കൂളിലും 22 പേര്‍ക്ക് പ്രവേശനം നല്‍കും. സംവരണ തത്വങ്ങള്‍ പാലിക്കും.
അപേക്ഷ: admissions.iisertvm.ac.in/msc. മേയ് 1 വരെ അവസരമുണ്ട്.
ബാച്ചിലര്‍ പ്രോഗ്രാമിന്റെ അന്തിമ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോഴ്‌സ് ഫീ അടച്ച് അഡ്മിഷന്‍ ഓഫര്‍ സ്വീകരിക്കേണ്ട അവസാന തീയതി ജൂലായ് 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് admissions.iisertvm.ac.in/msc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."