നടുറോഡില്‍ മേയറുമായുള്ള തര്‍ക്കം; കെ.എസ്.ആര്.ടി.സി ഡ്രൈവറെ പിരിച്ചുവിടില്ല; പകരം മാറ്റി നിര്‍ത്തും
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതര്‍ക്കത്തില്‍ ആരോപണ വിധേയനായ കെ.എസ്.ആര്.ടി.സി ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിടില്ലെന്ന് സി.എം.ഡി റിപ്പോര്‍ട്ട്. പകരം ഡ്രൈവറായ എല്‍.എച്ച് യദുവിനെ കുറച്ച് ദിവസത്തേക്ക് താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് കെ.എസ്.ആര്.ടി.സി സി.എം.ഡി ഗതാഗത മന്ത്രിക്ക് കൈമാറി.
വാഹനത്തിന് സൈഡ് തരാത്തത് മാത്രമല്ല ഡ്രൈവര്‍ മാന്യതയില്ലാതെയാണ് പെരുമാറിയതെന്നാണ് മേയറുടെ ആരോപണം. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നാണ് മേയര്‍ പറയുന്നത്. അമിത വേഗതയില്‍ പ്രൈവറ്റ് ബസ് ഒാടിച്ചതിന് 2022ല്‍ യദുവിനെതിരെ കേസെടുത്തതിന്റെ രേഖകളും മേയര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു.
അതേസമയം കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി കാര്‍ കുറുകെ ഇട്ടിട്ടില്ലെന്ന മേയറുടെ വാദം പൊളിഞ്ഞു. വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തായത്. കാര്‍ നിര്ത്തിയട്ടത് സീബ്രാ ലൈനിലാണ്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്നായിരുന്നു മേയര്‍ ആദ്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."