ഒമാനില്‍ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷൂറന്‍സ്
മസ്കത്ത്:ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രസവാവധി(മറ്റേർണിറ്റി ലീവ്) ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🤱🏻 #بكِ_نهتم ..
— صندوق الحماية الاجتماعية – سلطنة عمان (@SPF_Oman) April 28, 2024
📌19 يوليو 2024م
بدء تطبيق فرع تأمين إجازات الأمومة للعمانيين وغير العمانيين العاملين في جميع القطاعات داخل سلطنة عُمان..
🤱🏻 We care about you ..
📌19 July 2024
The starting date to implement the maternity leave insurance for Omanis and non-Omanis working in… pic.twitter.com/DJTGwVW6aQ
ഇത് പ്രകാരം, ജൂലൈ 19 മുതൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികളും, സ്വദേശികളും ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും പ്രസവാവധിയുമായി ബന്ധപ്പെട്ട ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. ഒമാനിലെ സാമൂഹിക സുരക്ഷാ നിയമങ്ങളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
ഈ തീരുമാനം വിവിധ കരാറുകളുടെ അടിസ്ഥാനത്തിൽ (താത്കാലിക കരാർ, പരിശീലന കരാർ ഉൾപ്പടെ) തൊഴിലെടുക്കുന്ന ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് ബാധകമാണ്. സ്വയംതൊഴിൽ ചെയ്യുന്ന ഒമാൻ പൗരന്മാർ, ഗൾഫ് രാജ്യങ്ങളിൽ പാർട്ട്ടൈം തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, പുറം രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ എന്നീ വിഭാഗങ്ങളെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
പ്രസവാവധി ഇൻഷുറൻസ് പദ്ധതി പ്രകാരം ഗർഭിണികളായ ജീവനക്കാർക്ക് പ്രസവത്തീയതി മുതൽ 98 ദിവസത്തേക്ക് (പ്രസവത്തീയതിയ്ക്ക് 14 ദിവസം മുൻപുള്ള തീയതി മുതൽ ആവശ്യമെങ്കിൽ കണക്കാക്കാവുന്നതാണ്) മുഴുവൻ വേതനവും ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."