സി.എസ്.ഐ.ആറിന് കീഴില്‍ ജോലി; വിവിധ പ്രോജക്ടുകളില്‍ അസിസ്റ്റന്റ് നിയമനം; ഇന്റര്‍വ്യൂ മുഖേന ജോലി നേടാം
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സി.എസ്.ഐ.ആര്) കീഴില്‍ ജോലിയവസരം. തമിഴ്നാട്ടിലെ കാരൈക്കുടിയിലുള്ള സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സി.ഇ.സി.ആര്.ഐ) ലേക്കാണ് നിയമനം നടക്കുന്നത്. പ്രോജക്ട് സ്റ്റാഫ് ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 7,8 തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
പ്രോജക്ട് അസോസിയേറ്റ്
ഒഴിവ്: 22
യോഗ്യത
എം.എസ്.സി (കെമിസ്ട്രി/ ഫിസിക്സ്/ മെറ്റീരിയല്‍ സയന്‍സ്/ നാനോ സയന്‍സ്), അല്ലെങ്കില്‍ ബി.ടെക് (ബയോടെക്നോളജി/ ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളജി/ തത്തുല്യം) അല്ലെങ്കില്‍ ബി.ഇ/ ബി.ടെക് (മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിങ്).
പ്രായം: 35 വയസ് കവിയരുത്.
ശമ്പളം: നെറ്റ്/ ഗേറ്റ് ഉള്ളവര്‍ക്ക് 31,000 രൂപ. മറ്റുള്ളവര്‍ക്ക് 25,000 രൂപ. പുറമെ എച്ച്.ആര്.എയും ഉണ്ടായിരിക്കും.
പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവ്: 6
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ബി.എസ്.സി (മൈക്രോബയോളജി).
പ്രായം: 50 വയസ് കവിയരുത്.
ശമ്പളം: 20000 രൂപ.
സീനിയര്‍ പ്രോജക്ട് അസോസിയേറ്റ്
ഒഴിവ്: 2
യോഗ്യത
എംഇ/ എം.ടെക് (മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിങ്/ മെറ്റീരിയല്‍സ് എഞ്ചിനീയറിങ്/ മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്/ ലേസര്‍ ടെക്നോളജി/ ലേസര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്/ മാനുഫാക്ച്ചറിങ് എഞ്ചിനീയറിങ്/ തെര്‍മല്‍ എഞ്ചിനീയറിങ്)
കൂടാതെ റിസര്‍ച്ച്, ഡെവലപ്മെന്റ് രംഗത്ത് രണ്ട് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍ മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എഞ്ചിനീയറിങ്ങില്‍ പി.എച്ച്.ഡിയും മഗ്നീഷ്യം മെറ്റലര്‍ജിയില്‍ രണ്ടുവര്‍ഷത്തെ പരിചയവും.
പ്രായം: 40 വയസ് കവിയരുത്.
ശമ്പളം: 42,000 രൂപ.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ
ഒഴിവ്: 1
യോഗ്യത
ബയോടെക്നോളജി/ ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്, ഗേറ്റ്/ നെറ്റ്.
പ്രായം: 35 കവിയരുത്.
ശമ്പളം: 37,000 രൂപ.
ഇന്റര്‍വ്യൂ
മേയ് 7,8 തീയതികളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം. അതിന് മുമ്പ് താഴെ നല്‍കിയിരിക്കുന്ന വെബ്സൈറ്റ് വഴി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
വിശദ വിവരങ്ങള്‍ക്കും, അപേക്ഷ ഫോമിനും www.cecri.res.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."