തെരുവുനായ ശല്യം:സര്‍ക്കാര്‍ നടപടിക്ക് പിന്തുണ
ചങ്ങനാശേരി: താലൂക്കിലെ വര്‍ധിച്ചുവരുന്ന തെരുവ് നായശല്യം മൂലം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇരു ചക്രവാഹനക്കാര്‍ക്കും വന്‍ ഭീഷണി. സ്‌കൂളില്‍ പോകുന്ന കുട്ടികളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. ഇതിന് പ്രധാന കാരണമായി കാണുന്നത് നമ്മുടെ റോഡുകളിലും പറമ്പിലും വലിച്ചെറിയുന്ന മാലിന്യമാണ്.
മാലിന്യം വലച്ചെറിയുന്നത് തടയുകയും അലഞ്ഞു തിരിയുന്ന നായ്കളെ ഇല്ലാതാക്കുകയുമാണ് പ്രതിവിധി. മുനിസിപ്പല്‍ പഞ്ചായത്ത് അധികൃതര്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്ന് അസോസിയേഷന്റെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ഓണക്കാലത്ത് വ്യാപകമായേക്കാവുന്ന സാമൂഹിക വിപത്തുക്കളെ ഒഴിവാക്കുവാന്‍ അധികൃതരും താലൂക്കിലെ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളും അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നും നിര്‍ദേശിച്ചു.തെരുവ് നായ ശല്യത്തിനെതിരായ കേരള സര്‍ക്കാര്‍ നയത്തിന് താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍സ് അപ്പെക്‌സ് കൗണ്‍സില്‍ സമ്പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. ചങ്ങനാശേരി റവന്യൂ ടവറിലെ ഓഫിസില്‍ കൂടിയ അടിയന്തിര യോഗത്തില്‍ പ്രസിഡന്റ് സി ജെ ജോസഫ് ചെമ്പകത്തുപറമ്പില്‍, വൈസ് പ്രസിഡന്റ് വിജി ഫിലിപ്പ് ഒളശ്ശയില്‍, ജോയിന്റ് സെക്രട്ടറിമാരായ ജോസി ജോസഫ് ആലഞ്ചേരി, സിസിലിക്കുട്ടി പൊന്നച്ചന്‍, അഡ്വ. നോട്ടറി വിമല്‍ ചന്ദ്രന്‍, മനോജ് പാലാത്ര, രാജു മുക്കാടന്‍, ജോസഫു കുട്ടി പുറവടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."