HOME
DETAILS

രോഹിത് വെമുല ദലിതനായിരുന്നില്ല, പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റില്‍,ആത്മഹത്യ മാനഹാനി ഭയന്ന്!;ബി.ജെപിക്കും വിസിക്കും 'ക്ലീന്‍ ചിറ്റ്' നല്‍കി, കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലിസ് 

  
Farzana
May 03 2024 | 07:05 AM

Telangana police closes Rohith Vemula file, absolves former V-C and BJP leaders

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലിസ്. ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് നല്‍കും. കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതരായവരെയെല്ലാം ഒഴിവാക്കുന്ന രീതിയിലാണ് പൊലിസിന്റെ റിപ്പോര്‍ട്ട്. 

രോഹിത് ദലിത് വിദ്യാര്‍ത്ഥിയായിരുന്നില്ലെന്ന വാദമാണ് പൊലിസ് അന്തിമറിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിരിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെക്കന്തരാബാദ് എം.പി ബന്ദരു ദത്താചാര്യ, എം.എല്‍,സി എന്‍ രാമചന്ദര്‍ റാവു, വൈസ് ചാന്‍സലര്‍ അപ്പ റാവു ബി.ജെ.പി നേതാക്കള്‍ വനിതാ ശിശു ക്ഷേ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരെയെല്ലാം കേസില്‍ നിന്ന് ഒഴിവാക്കുന്നതാണ് പൊലിസിന്റെ അന്തിമ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കകമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

അതേസമയം, പൊലിസ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ പ്രതികരിച്ചിട്ടില്ല. കോടതിയുടെ ഉത്തരവ് വരുന്നതു വരെ പ്രതികരിക്കാനില്ലെന്നാണ് രോഹിതിന്റെ മാതാവ് ഉള്‍പെടെ ബന്ധുക്കളുടേയും എ.എസ്.എയുടേയും നിലപാട്. 

സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദളിത് വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനെതിരായ രാപ്പകല്‍ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് സര്‍വകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  a day ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  a day ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  a day ago