HOME
DETAILS

'ഹിന്ദുക്കളെ രണ്ടാം തരം പൗരന്‍മാരാക്കി' ബംഗാളിലും വിദ്വേഷം പറഞ്ഞ് മോദി 

  
Web Desk
May 03 2024 | 09:05 AM

‘Hindus given second-class status in West Bengal’

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും വിദ്വേഷം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി വീണ്ടും വിദ്വേഷം പറഞ്ഞത്. 

ബംഗാളിലെ ബര്‍ദ്വാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

'ഇന്നലെ ബംഗാളില്‍ ഒരു തൃണമൂല്‍ എംഎല്‍എ പരസ്യമായി ഭീഷണിപ്പെടുത്തിയത് ഞാന്‍ ടിവിയില്‍ കണ്ടു. രണ്ട് മണിക്കൂറിനുള്ളില്‍ ഹിന്ദുക്കളെ ഭാഗീരഥിയില്‍ മുക്കിക്കൊല്ലുമെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം. ഇത് ഏതുതരം ഭാഷയാണ്? ബംഗാളിലെ ഹിന്ദുക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ബംഗാളില്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നത്' മോദി പറഞ്ഞു. 

സന്ദേശ്ഖലി കേസില്‍ ് ഷെയ്ഖ് ഷാജഹാനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് തൃണമൂലെന്നും മോദി കുറ്റപ്പെടുത്തി.  

'സന്ദേശ്ഖലിയിലെ സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അതിനുശേഷം മുഖ്യപ്രതിയെ സംരക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചു, കാരണം അയാളുടെ പേര് ഷെയ്ഖ് ഷാജഹാന്‍ എന്നായിരുന്നു' പ്രധാനമന്ത്രി പറഞ്ഞു.

ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തോട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഇവരൊക്കെ എങ്ങനെയുള്ളവരാണ്? രാമക്ഷേത്രം പണിയുന്നതിലും രാമനവമി ഘോഷയാത്രയിലും അവര്‍ക്ക് എതിര്‍പ്പുണ്ടെന്നും പ്രീണനനയം മാത്രമാണ് മമതസര്‍ക്കാര്‍ തുടരുന്നതെന്നും മോദി പറഞ്ഞു.

സ്വന്തം സുഖത്തിന് വേണ്ടിയല്ല താന്‍ പ്രധാനമന്ത്രിയായതെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് മാത്രമാണ് തന്റെ സ്വപ്‌നം. രാജ്യത്തെ ജനങ്ങള്‍ മാത്രമാണ് തന്റെ അവകാശികളെന്നും പ്രധാനമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago