HOME
DETAILS

കേരള സര്‍ക്കാര്‍ മുഖേന തുര്‍ക്കി കപ്പല്‍ ശാലയില്‍ എഞ്ചിനീയര്‍ ജോലി; രണ്ട് ലക്ഷം വരെ ശമ്പളം; സമയം കളയല്ലേ

  
Web Desk
May 03 2024 | 10:05 AM

engineer recruitment in turkey under kerala government

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന വീണ്ടും വിദേശ റിക്രൂട്ട്‌മെന്റ്. ഇത്തവണ തുര്‍ക്കിയിലെ പ്രമുഖ കപ്പല്‍ശാലയിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. വിവിധ എഞ്ചിനീയര്‍ പോസ്റ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ബന്ധപ്പെട്ട വിഷയത്തിലുള്ള ബാച്ചിലര്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യതയായി ചോദിച്ചിട്ടുള്ളത്. കൂട്ടത്തില്‍ കപ്പല്‍ നിര്‍മാണശാലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കൂട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും ഉണ്ടായിരിക്കണം. 

തസ്തിക
മെക്കാനിക്കല്‍ എഞ്ചിനീയര്‍, പൈപ്പിങ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പോസ്റ്റുകളിലാണ് ഒഴിവുള്ളത്. ഈ മേഖലകളിലെ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്കും, കപ്പല്‍ ശാലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 

ശമ്പളം
പ്രവൃത്തി പരിചയത്തിനനുസരിച്ച് 2000 മുതല്‍ 2500 യു.എസ് ഡോളര്‍ വരെയാണ് ശമ്പളമായി ലഭിക്കുക.

ഭക്ഷണവും, താമസവും സൗജന്യമായി ലഭിക്കും. ഇന്‍ഷുറന്‍സും ലഭിക്കും. മാത്രമല്ല കപ്പല്‍ശാലയിലേക്കും, തിരിച്ചുമുള്ള യാത്ര ചെലവും ലഭിക്കും.  

മാത്രമല്ല പ്രതിവര്‍ഷം 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും, പ്രതിവര്‍ഷം ഒരു റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റ് ടിക്കറ്റും കമ്പനി നല്‍കും. 

ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസാന തീയതി മേയ് 3 ആണ്. വിശദമായ സിവിയോടൊപ്പം പാസ്‌പോര്‍ട്ട് കോപ്പി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. 

വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in . ഫോണ്‍: 0471 2329440/41/42, 7736496574, 9778620460



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago