HOME
DETAILS
MAL
നവകേരള ബസ് ഇനി കോഴിക്കോട്-ബംഗളുരു റൂട്ടില്‍; മണിക്കൂറുകള്‍ക്കകം ടിക്കറ്റ് കാലി, ആദ്യ സര്‍വീസ് നാളെ
May 04 2024 | 09:05 AM
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന്റെ പ്രതിദിന സര്‍വീസ് നാളെ തുടങ്ങും. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയാണ് പൊതുഗതാഗതത്തിന്റെ ഭാഗമാക്കിയ ബസിന്റെ ആദ്യ യാത്ര.
പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10ന് കോഴിക്കോട്ടെത്തും. താമരശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസുരു വഴിയാണ് സര്‍വീസ്.
ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള എല്ലാ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. 26 സീറ്റുകളാണ് ബസിലുള്ളത്. ഹൈഡ്രോളിക് ലിഫ്റ്റും, ടോയ്!ലറ്റും, വാഷ്ബേസിന് സൗകര്യങ്ങളും ബസിലുണ്ട്. സീറ്റുകളില്‍ ഉള്‍പ്പടെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബസ് സര്‍വീസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."